Welcome to Alumni & Corporate Relations
മദ്രാസ്‌ ഐഐടിയിൽ കാർഷിക നിയമത്തെക്കുറിച്ചുള്ള പ്രഭാഷണം തടസ്സപ്പെടുത്തി വലതുപക്ഷ വിദ്യാർഥി സംഘടനകൾ(Right-wing student organizations disrupt lecture on agricultural law at IIT Madras)

മദ്രാസ്‌ ഐഐടിയിൽ കാർഷിക നിയമത്തെക്കുറിച്ചുള്ള പ്രഭാഷണം തടസ്സപ്പെടുത്തി വലതുപക്ഷ വിദ്യാർഥി സംഘടനകൾ

ചെന്നൈ > കാർഷിക നിയമത്തെ സംബന്ധിച്ചുള്ള ഓൺലൈൻ പ്രഭാഷണം തടസ്സപ്പെടുത്തി മദ്രാസ്‌ ഐഐടിയിലെ വലതുപക്ഷ സംഘടനാ വിദ്യാർഥികൾ. അഖിലേന്ത്യ കിസാൻ സഭ ജോയിന്റ്‌ സെക്രട്ടറിയായ വിജൂ കൃഷ്‌ണനെയാണ്‌ തടസ്സപ്പെടുത്തിയത്‌.

അംബേദ്‌കർ പെരിയാർ സ്‌റ്റഡി സർക്കിളാണ്‌ ഏറെ വിവാദമായിരിക്കുന്ന കാർഷിക നിയമം 2020 വിഷയത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചത്‌. എന്നാൽ പരിപാടി നടക്കുന്നതിനിടെ വലതുപക്ഷ സംഘടനയിൽപ്പെട്ട വിദ്യാർഥികൾ അലങ്കോലമാക്കുകയായിരുന്നു. അശ്ലീല വിഡിയോകൾ പ്രദർശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. തുടർന്ന്‌ സംഘാടകർ പരിപാടി മാറ്റിവയ്‌ക്കുകയായിരുന്നു. ചെറിയ തോതിൽ കയ്യേറ്റ ശ്രമവും ഉണ്ടായി.

ജനാധിപത്യ വിരുദ്ധമായി പെരുമാറിയ വിദ്യാർഥികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഐഐടി അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന്‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു.